വരാനിരിക്കുന്ന യുണൈറ്റഡിന്റെ യു.എസ്. പ്രീ-സീസൺ പര്യടനത്തിൽ നിന്ന് ഗാർനാച്ചോ, ആന്റണി, ടൈറൽ മലേഷ്യ, ജേഡൻ സാഞ്ചോ എന്നിവരെ ഒഴിവാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് നിലപാട് വ്യക്തമാക്കി. ഈ നാല് കളിക്കാരും കാരിംഗ്ടണിൽ പ്രത്യേകം പരിശീലനം നടത്തുകയാണ്. ഈ നാല് പേരും ക്ലബ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നു.

കഴിഞ്ഞ സീസണിൽ റയൽ ബെറ്റിസിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച ആന്റണിയിൽ ബെറ്റിസിനും അത്ലറ്റിക്കോ മാഡ്രിഡിനും താൽപ്പര്യമുണ്ട്. അതേസമയം, സാഞ്ചോ യുവന്റസിലേക്ക് പോകുന്നതിന് അടുത്താണ് എന്ന് റിപ്പോർട്ട്. യുവതാരങ്ങളിൽ ഒരാളായ ഗാർനാച്ചോ പ്രീമിയർ ലീഗിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ആസ്റ്റൺ വില്ല താരത്തിനായി ശ്രമിക്കുന്നുണ്ട്. യുണൈറ്റഡ് അദ്ദേഹത്തിന് 70 ദശലക്ഷം പൗണ്ട് വിലയിട്ടിരുന്നെങ്കിലും, ഇപ്പോൾ ഏകദേശം 40 ദശലക്ഷം പൗണ്ടിന്റെ ഓഫറുകൾ വരെ പരിഗണിക്കുന്നുണ്ട്.
മലാഷ്യ ഡച്ച് ക്ലബുകളിൽ ഒന്നിലേക്ക് നീങ്ങാനാണ് സാധ്യത. ഈ നാലു താരങ്ങളെയും പെട്ടെന്ന് വിറ്റാൽ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാക്കി സൈനിംഗുകൾ നടത്താൻ ആവുകയുള്ളൂ.