ഗോകുലം കേരള ഒരു പുതിയ സൈനിംഗ് പൂർത്തിയാക്കി. യുവ പ്രതിഭയായ മിഡ്ഫീൽഡർ ലാൽറാംഡിൻസംഗ റാൽട്ടെയെ ടീമിൽ എത്തിച്ചതായി ഗോകുലം കേരള എഫ്.സി ഇന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ഐ-ലീഗ് സീസണിൽ റിയൽ കാശ്മീർ എഫ്.സിക്ക് വേണ്ടി മധ്യനിരയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരം അവർക്ക് ആയി 22 മത്സരങ്ങളിൽ കളിച്ചിരുന്നു.

റിയൽ കാശ്മീരിൽ എത്തും മുമ്പ് സുദേവ ഡൽഹി, റൗണ്ട്ഗ്ലാസ് പഞ്ചാബ് തുടങ്ങിയ ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട്.
“ഗോകുലം കേരള എഫ്.സിയിൽ ചേരാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും, ടീമിനായി പൊരുതാനും, കിരീടങ്ങൾ നേടാൻ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മലബാറിയൻസിന് മുന്നിൽ കളിക്കാൻ കാത്തിരിക്കുന്നു!” താരം കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.