പിഎസ്‌വി ഐന്തോവനിൽ നിന്ന് ബെൽജിയൻ വിങ്ങർ ജോഹാൻ ബകയോക്കോയെ സ്വന്തമാക്കാൻ ആർബി ലൈപ്സിഗ് ഒരുങ്ങുന്നു. 21 വയസ്സുകാരനായ താരം ജർമ്മൻ ക്ലബ്ബുമായി വാക്കാൽ പൂർണ്ണ കരാറിലെത്തിയതായും, ഔദ്യോഗികമായി കൈമാറ്റം സ്ഥിരീകരിക്കുന്നതിന് അന്തിമ നടപടികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ആഡ് ഓൺ ഉൾപ്പെടെ, 22 ദശലക്ഷം യൂറോയുടെ പാക്കേജിന് പിഎസ്‌വിയുമായി ലൈപ്സിഗ് ധാരണയായിട്ടുണ്ട്. ബയേൺ ലെവർകൂസൺ ഉൾപ്പെടെയുള്ള മറ്റ് ക്ലബ്ബുകളിൽ നിന്ന് ബകയോക്കോയ്ക്ക് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും, അവർ ഇപ്പോൾ ഈ നീക്കത്തിൽ നിന്ന് പിന്മാറിയതോടെ, ഈ യുവ പ്രതിഭയെ സ്വന്തമാക്കാൻ ലൈപ്സിഗ് മുൻനിരയിൽ എത്തിയിരിക്കുകയാണ്.