റയൽ മാഡ്രിഡ് സ്പാനിഷ് ലെഫ്റ്റ് ബാക്ക് ആൽവാരോ കാറേറസിനെ ബെൻഫിക്കയിൽ നിന്ന് ആറ് വർഷത്തെ കരാറിൽ സൈൻ ചെയ്തു. 22 വയസ്സുകാരനായ താരത്തിന്റെ സൈനിംഗ് റയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ കാറേറസിന് വേണ്ടി മാഡ്രിഡ് ഏകദേശം €50 മില്യൺ യൂറോ ആണ് റയൽ ചെലവഴിച്ചത്.

ബെൻഫികക്ക് ആയി 62 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ അദ്ദേഹം, ആദ്യം ലോണിൽ ആണ് ബെൻഫികയിൽ ചേർന്നത്. പിന്നീട് 2024-ൽ €6 മില്യൺ യൂറോയ്ക്ക് സ്ഥിരമായി അവിടേക്ക് മാറുകയും ചെയ്തിരുന്നു.
2031 ജൂൺ 30 വരെ നീണ്ടു നിൽക്കുന്ന ആറ് വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്. പുതിയ മാനേജർ സാബി അലോൺസോയുടെ കീഴിലുള്ള നാലാമത്തെ പ്രധാന സൈനിംഗാണ് കാറേറസ്. ട്രെന്റ് അലക്സാണ്ടർ-ആർനോൾഡ്, ഡീൻ ഹൂയിസെൻ, ഫ്രാങ്കോ മാസ്റ്റാൻടുവാനോ എന്നിവർ ഇതിനകം ടീമിലെത്തിയിട്ടുണ്ട്.