ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം ആദ്യ സെഷനിൽ ഇന്ത്യക്ക് വൻ തിരിച്ചടി. നാല് പ്രധാന വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ ഇപ്പോൾ 112-8 എന്ന നിലയിലാണ് ഉള്ളത്. ഇനിയും ഇന്ത്യക്ക് 81 റൺസോളം വിജയിക്കാൻ ആയി വേണം. ഇന്ത്യക്കായി ജഡേജ ആണ് ലഞ്ചിന് പിരിയുമ്പോൾ ക്രീസിൽ ഉള്ളത്.

58-4 എന്ന നിലയിൽ ഇന്ന് കളി പുനരാരംഭിച്ച ഇന്ത്യ പെട്ടെന്ന് തന്നെ തകർന്നു. 82-7 എന്ന നിലയിലേക്ക് ഇന്ത്യ പരുങ്ങി. 9 റൺസ് എടുത്ത പന്തിനെയും റൺ എടുക്കാത്ത വാഷിങ്ടൺ സുന്ദറിനെയും ആർച്ചർ പുറത്താക്കി. ഇന്ത്യയുടെ പ്രതീക്ഷ ആയിരുന്ന രാഹുലിനെ 39 റൺസിൽ നിൽക്കെ സ്റ്റോക്സ് പുറത്താക്കി. പിന്നീട് നിതീഷും ജഡേജയും ചേർന്ന് നല്ല കൂട്ടുകെട്ട് ഉണ്ടാക്കി എങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് 13 റൺസ് എടുത്ത റെഡ്ഡി പുറത്തായി.
ഇപ്പോൾ 17 റൺസുമായി ജഡേജ ആണ് ക്രീസിൽ ഉള്ളത്. ഇനി ബുമ്രയും സിറാജും മാത്രമാണ് ബാറ്റ് ചെയ്യാൻ ഉള്ളത്.