മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധ താരം വിക്ടർ ലിൻഡെലോഫ് ഫിയോറെന്റിനയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത ആഴ്ച 31 വയസ്സ് തികയുന്ന ലിൻഡെലോഫ്, ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിച്ചതോടെ നിലവിൽ ഒരു ഫ്രീ ഏജന്റാണ്.
ഡി ഹിയ ലിൻഡെലോഫിനെ സൈൻ ചെയ്യാൻ ഇറ്റാലിയൻ ക്ലബ്ബിനെ പ്രോത്സാഹിപ്പിക്കുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫിയോറെന്റിന ലിൻഡെലോഫുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
യൂറോപ്യൻ ഫുട്ബോളിലെ ലിൻഡെലോഫിന്റെ പരിചയസമ്പത്തും പ്രീമിയർ ലീഗിലെ അദ്ദേഹത്തിന്റെ നീണ്ട സ്പെല്ലും ഫിയൊറെന്റീനക്ക് കരുത്താകും എന്ന് ക്ലബ് വിശ്വസിക്കുന്നു.