മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രേ ഒനാനയ്ക്ക് ഹാംസ്ട്രിങ് പരിക്ക് കാരണം ക്ലബ്ബിന്റെ പ്രീ-സീസൺ മത്സരങ്ങൾ നഷ്ടമാകും. ഓഗസ്റ്റ് 17-ന് ഓൾഡ് ട്രാഫോർഡിൽ ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുമ്പ് തിരിച്ചെത്താൻ താരത്തിന് ആകും എന്ന് പ്രതീക്ഷിക്കുന്നു.

ജൂലൈ 27-നും ഓഗസ്റ്റ് 3-നും ഇടയിൽ മൂന്ന് പ്രീ-സീസൺ മത്സരങ്ങൾ കളിക്കുന്ന യുണൈറ്റഡ്, ഓനാനയെ അമേരിക്കൻ പര്യടനത്തിൽ കൊണ്ടുപോകാൻ പദ്ധതിയിടുന്നുണ്ട്. അദ്ദേഹത്തിന്റെ അഭാവത്തിൽ അൽതായ് ബായിന്ദർ, ടോം ഹീറ്റൺ എന്നിവർക്ക് കൂടുതൽ കളിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബൊട്ടാഫോഗോ ഗോൾകീപ്പർ ജോണിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ആസ്റ്റൺ വില്ലയുടെ എമിലിയാനോ മാർട്ടിനെസിന്റെ ഏജന്റുമാരുമായും മാഞ്ചസ്റ്റർ യുണൈറ്റഡ് ബന്ധപ്പെട്ടിട്ടുണ്ട്.