ബുംറ രക്ഷകൻ! ഇംഗ്ലണ്ടിന് 7 വിക്കറ്റുകൾ നഷ്ടം!

Newsroom

Picsart 25 07 11 17 23 03 436
Download the Fanport app now!
Appstore Badge
Google Play Badge 1


ലോർഡ്‌സിൽ ഇന്ത്യക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ, ജോ റൂട്ടിന്റെ തകർപ്പൻ 104 റൺസിന്റെ മികവിൽ ഇംഗ്ലണ്ട് 7 വിക്കറ്റിന് 353 റൺസ് എന്ന നിലയിൽ. ഇന്ന് ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു എങ്കിലും എട്ടാം വിക്കറ്റിലെ കൂട്ടുക്കെട്ട് തലവേദന ആവുകയാണ്.

Picsart 25 07 11 17 23 15 594


തെളിഞ്ഞ കാലാവസ്ഥയിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ടിന് ഇന്നലെ തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്മു. യുവതാരം നിതീഷ് കുമാർ റെഡ്ഡി രണ്ട് ഓപ്പണർമാരെയും ഒരേ ഓവറിൽ പുറത്താക്കി. ഇതോടെ ആതിഥേയർ 44 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ പതറി. അവിടെ നിന്ന് റൂട്ടും പോപ്പും ചേർന്ന് ഇന്നിംഗ്സിന് സ്ഥിരത നൽകി, ഇന്ത്യൻ ബൗളർമാരെ ക്ഷീണിപ്പിച്ചുകൊണ്ട് ക്ഷമയോടെ ഒരു സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. പോപ്പ് 44 റൺസ് നേടി ജഡേജയുടെ പന്തിൽ പുറത്തായെങ്കിലും, റൂട്ട് സ്കോർബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു.


ഇന്ന് ബുമ്ര തന്റെ ആദ്യ 3 ഓവറിൽ 3 വിക്കറ്റുകൾ വീഴ്ത്തി. ബെൻ സ്റ്റോക്സ് 44 റൺസ് എടുത്താണ് പുറത്തായത്. 300 കടക്കാൻ അവർ പ്രയാസപ്പെടും എന്ന് കരുതിയ സമയം ക്രീസിലെത്തിയ ജെമി സ്മിത്ത് വെറും 53 പന്തിൽ പുറത്താകാതെ 51 റൺസ് നേടി പ്രത്യാക്രമണം നടത്തി. ബ്രൈഡൺ കാഴ്സുമായി ചേർന്നുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട്, (കാഴ്സ് 33* റൺസ് നേടി മികച്ച പിന്തുണ നൽകി) ഇംഗ്ലണ്ട് മികച്ച നിലയിൽ നിർത്തുകയാണ്.