ഇംഗ്ലണ്ട് അന്താരാഷ്ട്ര വിംഗർ നോനി മഡുവേകെയെ സ്വന്തമാക്കാൻ ചെൽസിയുമായി ആഴ്സണൽ പൂർണ്ണ കരാറിലെത്തിയതായി ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. 52 മില്യൺ പൗണ്ടാകും ട്രാൻസ്ഫർ മൂല്യം. ഗണ്ണേഴ്സുമായി അഞ്ച് വർഷത്തെ കരാർ മഡുവേകെ ഒപ്പിടും.

23 വയസ്സുകാരനായ മഡുവേകെ നിലവിൽ പിഎസ്ജിക്കെതിരായ ക്ലബ് ലോകകപ്പ് ഫൈനലിനായി അമേരിക്കയിൽ ചെൽസിക്കൊപ്പമാണ്. 2024-25 സീസണിൽ ചെൽസിക്കായി 46 മത്സരങ്ങൾ താരം കളിച്ചിരുന്നു. ചെൽസിക്കായി 92 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ ഇതുവരെ നേടി.