കേരള ബ്ലാസ്റ്റേഴ്സ് വിട്ട ജീസസ് ജിമെനെസ് പോളിഷ് ക്ലബ്ബിൽ ചേർന്നു

Newsroom

Jimenez Blasters
Download the Fanport app now!
Appstore Badge
Google Play Badge 1


മുൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഫോർവേഡ് ജീസസ് ജിമെനെസ് പോളിഷ് എക്സ്ട്രാക്ലാസ ക്ലബ്ബായ ബ്രൂക്ക്-ബെറ്റ് ടെർമാലിക്ക നീസിയേസയിൽ ഔദ്യോഗികമായി ചേർന്നു. ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുമായി പരസ്പര ധാരണയോടെ വേർപിരിഞ്ഞ സ്പാനിഷ് സ്ട്രൈക്കർ യൂറോപ്പിലേക്ക് മടങ്ങിയെത്താൻ തീരുമാനിക്കുക ആയിരുന്നു.

jimenez Blasters


തുടർച്ചയായി കളിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ക്ലബ് വിടുന്നത് എന്ന് ഇന്നലെ ജിമെനെസ് പറഞ്ഞിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ നിലവിലുള്ള അനിശ്ചിതത്വവും ക്ലബ് വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് ഒരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 30 വയസ്സുകാരനായ താരത്തിന്റെ കരിയറിനും കുടുംബത്തിനും ഇത് ഒരു നല്ല ചുവടുവെപ്പാണെന്ന് കേരള ബ്ലാസ്റ്റേഴ്സും സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസും അംഗീകരിച്ചിരുന്നു.


കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ജീസസ്. ഐ എസ് എല്ലിൽ 11 ഗോളുകൾ താരം നേടിയിരുന്നു.