റയൽ മാഡ്രിഡ് ബ്രസീലിയൻ ഫോർവേഡ് റോഡ്രിഗോയുടെ ക്ലബ്ബിലെ ഭാവി നിർണ്ണയിക്കാൻ അടുത്ത ആഴ്ച അദ്ദേഹത്തിന്റെ പ്രതിനിധികളുമായി നിർണായക ചർച്ചകൾ നടത്താൻ ഒരുങ്ങുകയാണ്. 24 വയസ്സുകാരനായ റോഡ്രിഗോ സാബി അലോൺസോ പരിശീലകനായത് മതൽ ടീമിന്റെ പ്രധാന പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായിരുന്നു.

ഫിഫ ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡിന്റെ അവസാന അഞ്ച് മത്സരങ്ങളിൽ ഒന്നിലും താരത്തിന് ആദ്യ ഇലവനിൽ ഇടം നേടാനായില്ല. ഈ സ്ഥിരം ബെഞ്ചിൽ ഇരിപ്പ് മാനേജർ സാബി അലോൺസോയുടെ കീഴിൽ റോഡ്രിഗോയുടെ റോളിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
റോഡ്രിഗോയെ പുറത്തിരുത്തിയത് പൂർണ്ണമായും തന്ത്രപരമായ തീരുമാനമായിരുന്നു എന്നാണ് അലോൺസോ പറഞ്ഞത്. “തിരഞ്ഞെടുത്ത കളിക്കാർക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതി. ഇത് റോഡ്രിഗോയുടെ ഭാവിയെക്കുറിച്ചുള്ള കാര്യമല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ൽ റയൽ മാഡ്രിഡിൽ ചേർന്ന റോഡ്രിഗോ, ചാമ്പ്യൻസ് ലീഗ്, ലാ ലിഗ വിജയങ്ങൾ ഉൾപ്പെടെ ക്ലബ്ബിന്റെ വലിയ കിരീടങ്ങളിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, അറ്റാക്കിംഗ് പൊസിഷനുകളിലെ മത്സരവും കളിസമയം കുറഞ്ഞതും കാരണം റോഡ്രിഗോ ക്ലബ് വിടാനുള്ള തീരുമാനം എടുത്തേക്കും.