അമോറിം എതിർത്തു, മാഞ്ചസ്റ്റർ യുണൈറ്റഡ് റെക്കോർഡ് ഡോക്യുമെന്ററി പദ്ധതി ഉപേക്ഷിച്ചു

Newsroom

Amorim
Download the Fanport app now!
Appstore Badge
Google Play Badge 1


മാഞ്ചസ്റ്റർ യുണൈറ്റഡ് 2025-26 സീസണിലേക്ക് ആമസോൺ പ്രൈം വീഡിയോയുമായി ചർച്ചയിലായിരുന്ന “ഓൾ ഓർ നത്തിംഗ്” ശൈലിയിലുള്ള ഡോക്യുമെന്ററി പദ്ധതി അവസാനിപ്പിച്ചു. മുഖ്യ പരിശീലകൻ റൂബൻ അമോറിമും സീനിയർ ഫുട്ബോൾ സ്റ്റാഫും ഈ പ്രോജക്റ്റ് ടീമിന്റെ പുരോഗതിക്ക് ഈ ഡോക്യുമെന്ററി തടസ്സമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.


ആമസോണുമായി ക്ലബ്ബ് ചർച്ചകളിലായിരുന്നു. 10 ദശലക്ഷം പൗണ്ടിന് മുകളിൽ വരുമാനം ലഭിക്കുമായിരുന്ന ഈ കരാർ, ഇത്തരമൊരു പരമ്പരയ്ക്കായി ഒരു ക്ലബ്ബിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായി മാറുമായിരുന്നു. എന്നിരുന്നാലും, പരമ്പരയ്ക്ക് ആവശ്യമായ തരത്തിലുള്ള ദൃശ്യങ്ങൾ അനുവദിക്കാൻ അമോറിം തയ്യാറായിരുന്നില്ല.


നേരത്തെ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ഹോട്ട്സ്പർ എന്നിവരുമായി ആമസോൺ ഈ ഫുട്ബോൾ ഡോക്യുമെന്ററി പരമ്പരകൾ നിർമ്മിച്ചിട്ടുണ്ട്.