ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ദക്ഷിണാഫ്രിക്കൻ നായകൻ വിയാൻ മുൾഡർ തന്റെ ടീമിന്റെ ഇന്നിംഗ്‌സ് 367 റൺസിൽ നിൽക്കെ ഡിക്ലയർ ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. ബ്രയാൻ ലാറയുടെ 400 റൺസ് ടെസ്റ്റ് റെക്കോർഡ് തകർക്കാനുള്ള സുവർണ്ണാവസരം വേണ്ടെന്ന് വെച്ചായിരുന്നു മുൾഡറുടെ ഈ തീരുമാനം.

മികച്ച ഫോമിലായിരുന്ന മുൾഡർക്ക് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറർ എന്ന നിലയിൽ തന്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്താൻ സാധിക്കുമായിരുന്നു. എന്നാൽ, വ്യക്തിപരമായ നേട്ടങ്ങൾക്ക് പിന്നാലെ പോകാതെ, ടീമിന്റെ താൽപ്പര്യവും ലാറയുടെ ഇതിഹാസ നേട്ടത്തോടുള്ള ആദരവും കണക്കിലെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യാൻ അദ്ദേഹം ധീരമായ തീരുമാനമെടുത്തു.
മത്സരശേഷം മുൾഡർ തന്റെ തീരുമാനം വിശദീകരിച്ചു: “ഞങ്ങൾക്ക് ഈ ടോട്ടൽ മതിയായിരുന്നുവെന്നും ഞങ്ങൾ പന്തെറിയേണ്ടതുണ്ടെന്നും ഞാൻ കരുതി. രണ്ടാമതായി, ബ്രയാൻ ലാറ ഒരു ഇതിഹാസമാണ് – സത്യം പറഞ്ഞാൽ, അദ്ദേഹം ഇംഗ്ലണ്ടിനെതിരെ 400 റൺസ് നേടി. അങ്ങനെയുള്ള ഒരു പ്രതിഭ ആ റെക്കോർഡ് നിലനിർത്തുന്നത് ആണ് ഞാൻ ആഗ്രഹിക്കുന്നത്.”
“എന്റെ വിധി എന്താണെന്നോ എനിക്കുവേണ്ടി എന്താണ് നിശ്ചയിച്ചിരിക്കുന്നതെന്നോ എനിക്കറിയില്ല, പക്ഷേ ബ്രയാൻ ലാറ ആ റെക്കോർഡ് നിലനിർത്തുന്നതാണ് ശരിയായ രീതി എന്ന് ഞാൻ കരുതുന്നു.” അദ്ദേഹം പറഞ്ഞു.