എസി മിലാൻ സ്റ്റാർ ലെഫ്റ്റ് ബാക്ക് തിയോ ഹെർണാണ്ടസ് ഇനി സൗദി അറേബ്യയിൽ കളിക്കും. ഫ്രഞ്ച് താരം സൗദി പ്രോ ലീഗിലെ അൽ ഹിലാലിൻ്റെ ഓഫർ സ്വീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അൽ ഹിലാൽ തിയോയ്ക്ക് പ്രതിവർഷം 18 ദശലക്ഷം യൂറോയുടെ വലിയ ശമ്പളം നൽകും എന്നാണ്.

2026 ജൂണിൽ അദ്ദേഹത്തിൻ്റെ കരാർ അവസാനിക്കാനിരിക്കെ, മിലാൻ താരത്തെ വിൽക്കാൻ താൻ തന്നെയാണ് ശ്രമിച്ചത്.. ക്ലബും താരവും തമ്മിലുള്ള കരാർ ചർച്ചകൾ നേരത്തെ പരാജയപ്പെട്ടിരുന്നു. 2019ൽ റയൽ മാഡ്രിഡിൽ നിന്ന് 22.8 ദശലക്ഷം യൂറോയ്ക്ക് ടീമിലെത്തിയ 27 കാരനായ തിയോയ്ക്ക് വേണ്ടി 25 ദശലക്ഷം യൂറോ ആണ് ട്രാൻസ്ഫർ ഫീ ആയി അൽ ഹിലാൽ നൽകിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ മിലാന് വേണ്ടി നിർണായക പ്രകടനം കാഴ്ചവെച്ച തിയോ എല്ലാ മത്സരങ്ങളിലുമായി 49 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും 6 അസിസ്റ്റുകളും നേടി.