ആഴ്‌സണലിലേക്ക് വരാൻ ആയി തനിക്ക് ആവുന്നത് എല്ലാം ചെയ്തു സ്വീഡിഷ് സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസ്. നേരത്തെ ആഴ്‌സണൽ മാത്രം മതിയെന്ന് തീരുമാനിച്ച ഗ്യോകെറസ് സ്പോർട്ടിങ് തനിക്ക് തരാനുള്ള ശമ്പളത്തിൽ നിന്നു 2 മില്യൺ യൂറോ വേണ്ടെന്ന് വച്ചു എന്നാണ് റിപ്പോർട്ട്.
നിലവിൽ ആഴ്‌സണൽ താരത്തിന് നൽകാൻ തയ്യാറാവുന്നതിലും കൂടുതൽ തുക പോർച്ചുഗീസ് ക്ലബ് ആവശ്യപ്പെടുന്നുണ്ട്. അതിനാൽ ആണ് ഇംഗ്ലീഷ് ക്ലബ്ബിൽ എത്താൻ തന്റെ ശമ്പളത്തിൽ നിന്നു ഒരംശം വിക്ടർ ഗ്യോകെറസ് വേണ്ടെന്നു വെക്കാൻ തയ്യാറായത്. നിലവിൽ താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ ആണെന്നും ഉടൻ താരത്തിന്റെ കാരുത്തിൽ ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തും എന്നാണ് സൂചന.