എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 336 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. ശുഭ്മാൻ ഗില്ലിന്റെ നായകത്വത്തിൽ ടീം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലാക്കിയത് മാത്രമല്ല, ബർമിംഗ്ഹാം വേദിയിൽ എട്ട് ടെസ്റ്റുകളായി തുടർന്ന വിജയമില്ലായ്മയും അവസാനിപ്പിച്ചു.
ബാറ്റിംഗിൽ ഗിൽ ചരിത്രപരമായ പ്രകടനം കാഴ്ചവെച്ചു. ആദ്യ ഇന്നിംഗ്‌സിൽ 269 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 161 റൺസും നേടിയ അദ്ദേഹം ആകെ 430 റൺസ് സ്വന്തമാക്കി. ഇത് ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ്. പന്തുകൊണ്ട് ആകാശ് ദീപ് സ്വപ്നതുല്യമായ പ്രകടനമാണ് നടത്തിയത്. 10 വിക്കറ്റ് നേട്ടത്തോടെ (4/88 & 6/99) അദ്ദേഹം മത്സരത്തിൽ തിളങ്ങി. ഇരു ഇന്നിംഗ്‌സുകളിലുമായി 7 വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജ് മികച്ച പിന്തുണ നൽകി.
നിലവിലെ ഡബ്ല്യുടിസി പട്ടിക ഇങ്ങനെയാണ്:
