ക്രൊയേഷ്യൻ അന്താരാഷ്ട്ര ലെഫ്റ്റ് ബാക്ക് ബോർണ സോസയെ സ്വന്തമാക്കാൻ ക്രിസ്റ്റൽ പാലസ് ഒരുങ്ങുന്നു. അയാക്സിൽ നിന്നുള്ള 27 വയസ്സുകാരനായ സോസയ്ക്ക് മെഡിക്കൽ പരിശോധനകൾക്കായി യുകെയിലേക്ക് പോകാൻ ഡച്ച് ക്ലബ് അനുമതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് മെഡിക്കൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 2 മില്യൺ പൗണ്ടിന്റെ കൈമാറ്റമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സീസണിൽ ടൊറിനോയിൽ ലോണിൽ കളിച്ച സോസ 20 മത്സരങ്ങളിൽ പങ്കെടുത്തു. പാലസിന്റെ ഇടതുവശത്ത് നിലവിൽ ടൈറിക് മിച്ചലാണ് കളിക്കുന്നത്. ബോർണ സോസയുടെ വരവ് ഈ പൊസിഷനിൽ കോമ്പിറ്റീഷൻ നൽകും.
2023-ൽ സ്റ്റുട്ട്ഗാർട്ടിൽ നിന്ന് അയാക്സിൽ ചേർന്ന സോസ ഡച്ച് ക്ലബിനായി 25 മത്സരങ്ങൾ കളിച്ചു. അതിനുമുമ്പ് അഞ്ച് വർഷം ജർമ്മനിയിൽ ആണ് കളിച്ചത്.