സീരി എ ക്ലബ്ബായ പാർമയിൽ നിന്ന് 21 വയസ്സുകാരനായ ഫ്രഞ്ച് സ്‌ട്രൈക്കർ ഏയ്ഞ്ചെ-യോൻ ബോണിയെ ഇന്റർ മിലാൻ ഔദ്യോഗികമായി സ്വന്തമാക്കി. ശനിയാഴ്ച ക്ലബ്ബ് ഇത് സ്ഥിരീകരിച്ചു.
ഫ്രഞ്ച് അണ്ടർ 21 ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ബോണി, അഞ്ച് വർഷത്തെ കരാറിലാണ് ഇന്ററിൽ എത്തുന്നത്. 23 ദശലക്ഷം യൂറോയാണ് താരത്തിനായി ഇന്റർ മുടക്കുന്നത്. ഇത് അഡ്-ഓണുകളിലൂടെ 26 ദശലക്ഷം യൂറോയായി ഉയരാൻ സാധ്യതയുണ്ടെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1.82 മീറ്റർ ഉയരമുള്ള ബോണി കഴിഞ്ഞ സീസണിൽ പാർമയ്ക്കായി 6 ഗോളുകളും 4 അസിസ്റ്റുകളും നേടിയിരുന്നു.
കഴിഞ്ഞ സീസണിൽ സെരി എയിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയോട് ദയനീയമായി തോൽക്കുകയും ചെയ്ത ഇന്ററിന്റെ ടീം അഴിച്ചുപണിയുടെ ഭാഗമായാണ് ഈ സൈനിംഗ്.