കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) താരലേലത്തിൽ ഓൾറൗണ്ടർ അജ്നാസിനെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 6.40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. 3 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
കഴിഞ്ഞ സീസണിലും അജിനാസ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് വേണ്ടിയാണ് കളിച്ചത്. കേരളത്തിനുവേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും അജിനാസ് കളിച്ചിട്ടുണ്ട്.