കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) താരലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് സ്വന്തമാക്കി. 12.40 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിൾസ് സക്സേനയെ ടീമിലെത്തിച്ചത്. അദ്ദേഹത്തിന്റെ അടിസ്ഥാന വില 3 ലക്ഷം രൂപയായിരുന്നു.
ഇത് ജലജ് സക്സേനയുടെ ആദ്യ കെസിഎൽ സീസൺ കൂടിയാണ്. അദ്ദേഹത്തിന്റെ വരവ് ആലപ്പി റിപ്പിൾസിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിനായി രഞ്ജി ട്രോഫിയിലും മറ്റു ആഭ്യന്തര ടൂർണമെന്റിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴചവെച്ചിട്ടുള്ള താരമാണ് ജലജ് സക്സേന.