യുവ സ്ട്രൈക്കർ കിയാൻ നസീരി ചെന്നൈയിൻ എഫ് സി വിട്ട് വീണ്ടും മോഹൻ ബഗാനിൽ എത്തി. താരം കഴിഞ്ഞ സീസണിൽ ആയിരുന്നു ചെന്നൈയിൽ എത്തിയത്. ചെന്നൈയിനിൽ താരത്തിന് ഇനിയും രണ്ട് വർഷത്തെ കരാർ ബാക്കി ഇരിക്കെ ആണ് നസീരി തന്റെ മുൻ ക്ലബിലേക്ക് തിരികെ വരാൻ തീരുമാനിച്ചത്. മോഹൻ ബഗാൻ ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

24കാരനായ താരം ഈ കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ ആകെ 15 മത്സരങ്ങൾ മാത്രമെ കളിച്ചുള്ളൂ. ഇതിൽ ഭൂരിഭാഗവും സബ്ബായാണ് കളിച്ചത്. ഒരു അസിസ്റ്റു മാത്രമെ ഈ സീസണിൽ കിയാൻ സംഭാവന ചെയ്തുള്ളൂ. ഐ എസ് എല്ലിൽ ആകെ 57 മത്സരങ്ങൾ കളിച്ച താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.
ഈസ്റ്റ് ബംഗാൾ ഇതിഹാസം ജംഷീദ് നസീരിയുടെ മകനാണ് കിയാൻ.