കേരള ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ടാൽ ക്ലബ് വിട്ടു. താരം ക്ലബ് വിട്ടതായി ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്റ്റ് തന്നെ സ്ഥിരീകരിച്ചു. കേരള ബ്ലാസ്റ്റേഴ്സിൽ സൗരവിന് അധികം അവസരങ്ങൾ കിട്ടുന്നുണ്ടായിരുന്നില്ല. ഇതാണ് താരം ക്ലബ് വിടാൻ തയ്യാറാകാൻ കാരണം. കഴിഞ്ഞ സീസണിൽ ലോണിൽ ഗോകുലം കേരളക്ക് ആയാണ് കളിച്ചത്.

2022ൽ ചർച്ചിൽ ബ്രദേഴ്സിൽ നിന്നാണ് യുവ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 23കാരനായ സൗരവ് ലെഫ്റ്റ് വിങ്ങർ ആണ്. മധ്യനിരയിലും കളിക്കാൻ കഴിവുണ്ട്. എ ടി കെ മോഹൻ ബഗാൻ റിസേർവ്സ് ടീമിനൊപ്പം താരം മുമ്പ് കളിച്ചിരുന്നു.