ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ പ്രതിനിധീകരിക്കുന്നത് തുടരും. നേരത്തെ അദ്ദേഹം അപേക്ഷിച്ച നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) പിൻവലിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) അംഗീകരിച്ചു.

ഏപ്രിലിൽ, കുടുംബപരമായ കാരണങ്ങളും ഒരു നായകന്റെ റോൾ ഏറ്റെടുക്കാനുള്ള അവസരവും ചൂണ്ടിക്കാട്ടി ഗോവയിലേക്ക് മാറാൻ ജയ്സ്വാൾ താൽപ്പര്യം പ്രകടിപ്പിച്ചത് അധികൃതരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ, മെയ് മാസത്തിൽ അദ്ദേഹം തന്റെ തീരുമാനം മാറ്റി, മുംബൈയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.സി.എക്ക് ഇമെയിൽ അയക്കുകയായിരുന്നു.
എൻ.ഒ.സി പിൻവലിക്കാൻ അപെക്സ് കൗൺസിൽ അനുമതി നൽകിയതായി എം.സി.എ പ്രസിഡന്റ് അജിങ്ക്യ നായിക് സ്ഥിരീകരിച്ചു. ബി.സി.സി.ഐക്കോ ഗോവ ക്രിക്കറ്റ് അസോസിയേഷനോ താൻ എൻ.ഒ.സി സമർപ്പിച്ചിട്ടില്ലെന്നും ജയ്സ്വാൾ വ്യക്തമാക്കി.