സാഞ്ചോ യുവന്റസിന്റെ ഓഫർ സ്വീകരിക്കും എന്ന് റിപ്പോർട്ടുകൾ

Newsroom

Picsart 24 01 02 23 12 35 918
Download the Fanport app now!
Appstore Badge
Google Play Badge 1


മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ജാഡൻ സാഞ്ചോയെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ യുവന്റസ് വിജയിക്കുന്നു. ജോസെ മൗറീഞ്ഞോയുടെ ഫെനർബാഷെയെ മറികടന്ന് യുവന്റസ് താരത്തെ സ്വന്തമാക്കും എന്ന് ഇയാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Picsart 23 01 06 13 41 39 167


25 വയസ്സുകാരനായ സാഞ്ചോക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് 25 മില്യണാണ് ആവശ്യപ്പെടുന്നത്. സാഞ്ചോയുമായി യുവന്റസ് വ്യക്തിഗതാ ധാരണയിൽ എത്തിയാൽ പിന്നെ ട്രാൻസ്ഫർ ഫീ ചർച്ച ചെയ്യും.


2024-25 സീസണിന്റെ അവസാന പകുതി ചെൽസിയിൽ ലോണിൽ കളിക്കുകയും യുവേഫ കോൺഫറൻസ് ലീഗ് നേടുകയും ചെയ്ത സാഞ്ചോക്ക് വേണ്ടി ഫെനർബാഷെയും സജീവമായി രംഗത്തുണ്ട്.


നേരത്തെ നാപ്പോളിയുമായി സാഞ്ചോയെ ബന്ധിപ്പിച്ച് വാർത്തകളുണ്ടായിരുന്നെങ്കിലും, പ്രമുഖ ട്രാൻസ്ഫർ വിദഗ്ധൻ ആൽഫ്രെഡോ പെഡുല്ല ഇത് നിഷേധിച്ചു. പ്രാഥമിക താൽപ്പര്യത്തിനപ്പുറം നാപ്പോളി മുന്നോട്ട് പോയിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.


സാഞ്ചോയുടെ അടുത്ത തട്ടകം ഏതെന്ന് ഇനിയും ഉറപ്പായിട്ടില്ല. എന്നാൽ ഫെനർബാഷെ അദ്ദേഹത്തിന്റെ വേതന ആവശ്യങ്ങൾ അംഗീകരിച്ചതും യുവന്റസ് ചർച്ചകൾ തുടരുന്നതും ഓൾഡ് ട്രാഫോർഡിൽ നിന്ന് സാഞ്ചോയുടെ കൂടുമാറ്റം ആസന്നമാണെന്ന് സൂചിപ്പിക്കുന്നു.