ഇന്ത്യ മികച്ച നിലയിൽ, ലീഡ് 150 റൺസ് കടന്നു

Newsroom

Rahul



ഹെഡിംഗ്‌ലിയിലെ ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തങ്ങളുടെ നില ഭദ്രമാക്കി. നാലാം ദിവസത്തെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 159 റൺസിന്റെ ലീഡുമായി നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്ന മത്സരത്തിൽ സന്ദർശകർ പതിയെ പിടിമുറുക്കുകയാണ്.

1000211505


മൂന്നാം ദിവസത്തെ 2 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിൽ നിന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക്, ശുഭ്മാൻ ഗില്ലിനെ (8) ബ്രൈഡൻ കാർസിന് മുന്നിൽ നേരത്തെ തന്നെ നഷ്ടമായി. എന്നാൽ 3 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിൽ നിന്ന് കെ എൽ രാഹുലും റിഷഭ് പന്തും 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 157 പന്തിൽ നിന്ന് 72 റൺസുമായി രാഹുൽ കൂടുതൽ ശ്രദ്ധയോടെ ബാറ്റ് ചെയ്തപ്പോൾ, പന്ത് തന്റെ പതിവ് ശൈലിയിൽ 59 പന്തിൽ നിന്ന് 31 റൺസ് നേടി പുറത്താകാതെ നിന്നു.


നേരത്തെ, മൂന്നാം ദിവസത്തെ കളിയിൽ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ (4)യും അരങ്ങേറ്റക്കാരനായ സായി സുദർശനെയും (30) നഷ്ടമായിരുന്നു.