മെസ്സിക്കും സുവാരസിനും ഇരട്ട ഗോൾ; ഇന്റർ മയാമിക്ക് ജയം

Newsroom

Picsart 25 05 29 09 25 37 824


മേജർ ലീഗ് സോക്കറിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇന്റർ മയാമിക്കായി തിളങ്ങി. ഇരുവരും ഇന്ന് രണ്ട് ഗോളുകളും ഒപ്പം ഒരു അസൊസ്റ്റ് വീതവും നേടി. മയാമി ഇന്ന് 4-2 എന്ന സ്കോറിനാണ് മോൺട്രിയലിനെ തോൽപ്പിച്ചത്.

1000190847

27-ാം മിനിറ്റിൽ മെസ്സി ഗോൾ നേടിയപ്പോൾ 68-ാം മിനിറ്റിൽ സുവാരസിൻ്റെ ഗോളിന് മെസ്സി അസിസ്റ്റ് നൽകി. 71-ാം മിനിറ്റിൽ സുവാരസ് രണ്ടാം ഗോൾ നേടി. 87-ാം മിനിറ്റിൽ മെസ്സി തൻ്റെ രണ്ടാം ഗോൾ കണ്ടെത്തി. ഡാൻ്റെ സീലി (74′), വിക്ടർ ലോട്ടൂരി (ഇഞ്ചുറി ടൈം) എന്നിവരിലൂടെ മോൺട്രിയൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചെങ്കിലും അത് മതിയായിരുന്നില്ല.


നാല് മത്സരങ്ങളിൽ വിജയം നേടാനാകാത്ത അവസ്ഥയ്ക്ക് ശേഷമാണ് മയാമിയുടെ ഈ ജയം. ഈ വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 7 ജയവും 5 സമനിലയുമായി അവർ ഈസ്റ്റേൺ കോൺഫറൻസിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. മോൺട്രിയൽ ഒരു ജയം മാത്രം നേടി അവസാന സ്ഥാനത്ത് തുടരുന്നു.