രണ്ടു തവണ ഒളിമ്പിക് മെഡൽ ജേതാവായ പി വി സിന്ധു സിംഗപ്പൂർ ഓപ്പൺ സൂപ്പർ 750 ടൂർണമെൻ്റിൻ്റെ രണ്ടാം റൗണ്ടിൽ കടന്നു. കാനഡയുടെ വെൻ യു ഷാങ്ങിനെ നേരിട്ടുള്ള ഗെയിമുകളിൽ 21-14, 21-9 എന്ന സ്കോറിന് വെറും 31 മിനിറ്റിനുള്ളിൽ സിന്ധു തോൽപ്പിച്ചു. രണ്ടാം റൗണ്ടിൽ ലോക അഞ്ചാം നമ്പർ താരവും ടോക്കിയോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവുമായ ചൈനയുടെ ചൻ യു ഫെയ് ആണ് സിന്ധുവിൻ്റെ എതിരാളി.
മറ്റ് ഇന്ത്യൻ താരങ്ങൾക്ക് നിരാശാജനകമായ ദിവസമായിരുന്നു ഇന്ന്. മാളവിക ബൻസോദ്, അൻമോൾ ഖാർബ്, പ്രിയാൻഷു രജാവത്ത്, കിരൺ ജോർജ്ജ് എന്നിവരെല്ലാം ആദ്യ റൗണ്ടിൽ പുറത്തായി. മാളവിക ആദ്യ ഗെയിം നേടിയ ശേഷം തായ്‌ലൻഡിൻ്റെ സുപാനിഡ കാറ്റെതോങ്ങിനോട് തോറ്റു. പ്രിയാൻഷുവും ഒരു ഗെയിം ലീഡ് നേടിയ ശേഷം ജപ്പാന്റെ കൊഡായ് നരോക്കയോട് പരാജയപ്പെട്ടു. അൻമോൾ ചെറുത്തുനിന്നെങ്കിലും ഒടുവിൽ ചൈനയുടെ ചെന്നിനോട് നേരിട്ടുള്ള ഗെയിമുകളിൽ കീഴടങ്ങി.