തന്റെ രണ്ടാം സീസണിൽ തന്നെ ടോട്ടൻഹാം ഹോട്ട്‌സ്പറിനെ യുവേഫ യൂറോപ്പാ ലീഗ് വിജയത്തിലേക്ക് നയിച്ചുകൊണ്ട് ഏഞ്ചെ പോസ്റ്റെകോഗ്ലു “രണ്ടാം സീസണിൽ കപ്പ് അടിക്കും” എന്ന തന്റെ പ്രശസ്തമായ വാക്കുകൾ സത്യമാക്കി. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-0 ന് തോൽപ്പിച്ച് സ്പർസ് 2008 ന് ശേഷം ആദ്യമായി ഒരു കിരീടം ഉയർത്തി, ഇതോടെ 17 വർഷത്തെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു.

ഏത് ക്ലബ്ബിലും തന്റെ രണ്ടാം സീസണിൽ താൻ എപ്പോഴും എന്തെങ്കിലും കിരീടം നേടുമെന്ന് പോസ്റ്റെകോഗ്ലു ആത്മവിശ്വാസത്തോടെ ഈ സീസൺ തുടക്കത്തിൽ പ്രസ്താവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ക്ലബുകളിലെ സെക്കൻഡ് സീസൺ നോക്കാം.
- 2010/11 – ബ്രിസ്ബേൻ റോറിനൊപ്പം എ-ലീഗ് ചാമ്പ്യൻ
- 2015 – ഓസ്ട്രേലിയയോടൊപ്പം എഎഫ്‌സി ഏഷ്യൻ കപ്പ് വിജയി
- 2019 – യോകോഹാമ എഫ്. മാരിനോസിനൊപ്പം ജെ1 ലീഗ് വിജയി
- 2022/23 – സെൽറ്റിക്കിനൊപ്പം സ്കോട്ടിഷ് പ്രീമിയർഷിപ്പ്, ലീഗ് കപ്പ്, കപ്പ് ട്രെബിൾ
- 2024/25 – ഇപ്പോൾ, ടോട്ടൻഹാമിനൊപ്പം യുവേഫ യൂറോപ്പാ ലീഗ് ചാമ്പ്യൻ