പ്രതിരോധനിര താരമായ ടിരിയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ശ്രമം നടത്തുന്നു. നിലവിൽ മുംബൈ സിറ്റി എഫ്സിയുടെ താരമായ ടിരിയുടെ കരാർ ഈ സീസണോടെ അവസാനിക്കും. താരവുമായി പുതിയ കരാർ ഒപ്പുവെക്കാൻ മുംബൈ സിറ്റി ശ്രമിക്കുന്നുണ്ടെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിനു പുറമെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ബെംഗളൂരു എഫ്സി, ജംഷഡ്പൂർ എഫ്സി എന്നീ ക്ലബ്ബുകളും ടിരിയെ ലക്ഷ്യമിടുന്നുണ്ട്.
സ്പാനിഷ് താരമായ ടിരി, ഐഎസ്എല്ലിലെ ഏറ്റവും പരിചയസമ്പന്നരായ വിദേശ കളിക്കാരിൽ ഒരാളാണ്. 33 വയസ്സുള്ള ഈ സെൻട്രൽ ഡിഫൻഡർ മുൻ സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സുമായി ലിങ്ക് ചെയ്യപ്പെട്ട് വാർത്തകൾ വന്നിട്ടുണ്ട്. ഈ സീസണിൽ മുംബൈ സിറ്റിക്കായി 21 മത്സരങ്ങളിൽ ടിരി കളിച്ചിട്ടുണ്ട്. ഒരു ഗോളും രണ്ട് അസിസ്റ്റും അദ്ദേഹം നൽകി.
ഐഎസ്എല്ലിൽ ഇതിനോടകം 130ൽ അധികം മത്സരങ്ങളിൽ കളിച്ചിട്ടുള്ള ടിരി, മുൻപ് എടികെ, ജംഷഡ്പൂർ എഫ്സി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്.
ടിരിയുടെ തീരുമാനം എന്തായിരിക്കും എന്ന് കാത്തിരുന്നു കാണണം.