ഐഎസ്എൽ 2025-26 ന് മുന്നോടിയായി
ടീമിനെ പുനർനിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന നീക്കത്തിൽ, ഹൈദരാബാദ് എഫ്‌സി ചർച്ചിൽ ബ്രദേഴ്സിൽ നിന്ന് പരിചയസമ്പന്നനായ റൈറ്റ് ബാക്ക് ലാംഗൗലെൻ ഹംഗ്ഷിംഗിനെ സ്വന്തമാക്കി. ഗോഗോ എന്ന് അറിയപ്പെടുന്ന 27 കാരനായ പ്രതിരോധ താരം ഐഎസ്എൽ ക്ലബ്ബുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു.

ഈ സമ്മറിൽ ചർച്ചിൽ ബ്രദേഴ്സുമായുള്ള കരാർ അവസാനിക്കുന്ന ഗോഗോൽക് ആയി മൂന്നോളം ഐഎസ്എൽ ടീമുകൾ രംഗത്ത് ഉണ്ടായിരുന്നു. 2018 മുതൽ ചർച്ചിൽ ബ്രദേഴ്സിൻ്റെ പ്രധാന താരമാണ് ഗോഗോ. ഐ-ലീഗിൽ 100 ലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 2024-25 സീസണിൽ മാത്രം അദ്ദേഹം 21 മത്സരങ്ങളിൽ കളിക്കുകയും 2 ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും 3 ക്ലീൻ ഷീറ്റുകൾ നേടാൻ സഹായിക്കുകയും ചെയ്തു.