ന്യൂസിലൻഡിൻ്റെ മുൻ പേസ് കുന്തമുനയായിരുന്ന ടിം സൗത്തിയെ ഇംഗ്ലണ്ട് പുരുഷ ടീമിൻ്റെ പരിശീലക സംഘത്തിൽ സ്പെഷ്യലിസ്റ്റ് സ്കിൽസ് കൺസൾട്ടൻ്റായി നിയമിച്ചു. മെയ് 22 ന് ട്രെൻ്റ് ബ്രിഡ്ജിൽ നടക്കുന്ന സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം ബ്രണ്ടൻ മക്കല്ലത്തിൻ്റെ സംഘത്തിൽ ചേരും. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ശ്രദ്ധേയമായ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം ടീമിനൊപ്പമുണ്ടാകും.

എല്ലാ ഫോർമാറ്റുകളിലെയും സാഹചര്യങ്ങളിലെയും സൗത്തിയുടെ വലിയ അനുഭവസമ്പത്ത് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അദ്ദേഹത്തെ സ്വാഗതം ചെയ്തു.
കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സൗത്തി 394 മത്സരങ്ങളിൽ നിന്ന് 776 വിക്കറ്റുകൾ നേടി ന്യൂസിലൻഡിൻ്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ്.