ചാമ്പ്യൻഷിപ്പ് പ്ലേ-ഓഫ് സെമി ഫൈനൽ രണ്ടാം പാദത്തിൽ ബ്രിസ്റ്റോൾ സിറ്റിയെ 3-0ന് തകർത്ത ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നതിലെക്ക് അടുത്തു. 6-0 എന്ന അഗ്രിഗേറ്റ് സ്കോറോടെ ബ്ലേഡ്‌സ് മെയ് 24 ന് വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. അവിടെ അവർക്ക് സണ്ടർലാൻഡിനെയോ കോവെൻട്രിയെയോ നേരിടേണ്ടിവരും.

ഡിസംബറിന് ശേഷമുള്ള കീഫർ മൂറിന്റെ ആദ്യ ഗോൾ അവർക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ ഗുസ്താവോ ഹാമറും കാലം ഒ’ഹാരെയും ഓരോ ഗോൾ വീതം നേടി ഷെഫീൽഡിന്റെ തകർപ്പൻ വിജയം പൂർത്തിയാക്കി.
പ്ലേ ഓഫ് ഫൈനൽ വിജയിച്ചാൽ, ലീഡ്‌സിനും ബേൺലിക്കും പിന്നാലെ ഷെഫീൽഡ് യുണൈറ്റഡും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തും.