ജൂൺ 20 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി വിരാട് കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റനായി തിരികെ കൊണ്ടുവരണമെന്ന് നിർദ്ദേശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. മെയ് 7 ന് രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ, ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഒരു പുതിയ ക്യാപ്റ്റനെ തേടുകയാണ് ഇന്ത്യ.

“ഞാനൊരു ഇന്ത്യക്കാരനായിരുന്നെങ്കിൽ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്ക് വിരാടിന് ക്യാപ്റ്റൻസി നൽകും… ശുഭ്മാൻ ഗിൽ പര്യടനത്തിൽ വൈസ് ക്യാപ്റ്റനായിരിക്കണം,” വോൺ എക്സിൽ കുറിച്ചു.
2014 മുതൽ 2022 വരെ 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിക്കുകയും 40 എണ്ണത്തിൽ വിജയിക്കുകയും ചെയ്ത കോഹ്‌ലി, രാജ്യത്തിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച ക്യാപ്റ്റനാണ്. ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് തുടങ്ങിയവരുടെ പേരുകൾ ദീർഘകാല ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും, നിർണായകമായ ഇംഗ്ലീഷ് സമ്മറിൽ കോഹ്‌ലിയുടെ തിരിച്ചുവരവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് വോൺ കരുതുന്നു.
കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നിർദ്ദേശം വരുന്നത്.