നാപ്പോളിക്ക് സമനില; ഇന്ററിന് വീണ്ടും കിരീട പ്രതീക്ഷ

Newsroom

Picsart 25 05 12 08 50 04 803
Download the Fanport app now!
Appstore Badge
Google Play Badge 1


ഞായറാഴ്ച സ്റ്റാഡിയോ ഡീഗോ അർമാൻഡോ മറഡോണയിൽ ജെനോവയോട് 2-2 ന് സമനില വഴങ്ങിയതോടെ നാപ്പോളിയുടെ മൂന്ന് സീസണുകൾക്കിടയിലെ രണ്ടാം സീരി എ കിരീട പ്രതീക്ഷയ്ക്ക് തിരിച്ചടി നേരിട്ടു. ഇതോടെ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ ഇന്റർ മിലാൻ നാപ്പോളിയുടെ തൊട്ടുപിന്നിൽ ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ എത്തി.

1000175521


ടോറിനോയെ 2-0 ന് തോൽപ്പിച്ചതോടെയാണ് ഇന്റർ അന്റോണിയോ കോണ്ടെയുടെ ടീമിന് തൊട്ടു പിറകിൽ എത്തിയത്. ശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ചാൽ ഇപ്പോഴും നാപോളിക്ക് കിരീടം ഉറപ്പിക്കാം. എന്നാൽ ഇന്റർ തൊട്ടു പിറകിൽ ഉള്ളത് അവർക്ക് മേൽ സമ്മർദ്ദം ഉയർത്തും.


നാപ്പോളിക്കായി റോമേലു ലുക്കാക്കുവും ജിയാകോമോ റാസ്പാഡോറിയും ആണ് ഈ മത്സരത്തിൽ ഗോൾ നേടിയത്. ഇരുവർക്കും സ്കോട്ട് മക്ടോമിനെയാണ് അസിസ്റ്റ് നൽകിയത്. എന്നാൽ അലക്സ് മെറെറ്റിൻ്റെ സെൽഫ് ഗോളിലൂടെയും ജോഹാൻ വാസ്ക്വേസിൻ്റെ അവസാന നിമിഷത്തെ ഹെഡറിലൂടെയും ജെനോവ തിരിച്ചടിച്ചു.