ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു!!

Newsroom

Picsart 25 05 02 09 15 33 615
Download the Fanport app now!
Appstore Badge
Google Play Badge 1


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സരങ്ങൾ ഉണ്ടാകില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതയി റിപ്പോർട്ട് പറയുന്നു.

Picsart 25 05 08 21 06 45 526


നേരത്തെ, ധർമ്മശാലയിൽ നടക്കാനിരുന്ന പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ നിർത്തിവച്ചിരുന്നു. പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ജമ്മു, പഠാൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകൾ അണയ്ക്കുകയും കാണികളെ ഉടൻതന്നെ ഒഴിപ്പിക്കുകയും ചെയ്തു.


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ കളിക്കാരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഐപിഎൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ടൂർണമെന്റ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.