മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം പാദത്തിൽ അത്ലറ്റിക് ബിൽബാവോയെ മറികടന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനൽ ഉറപ്പിച്ചത്. ഇന്ന് 4-1 എന്ന സ്കോറിന് അത്ലറ്റിക്കോയെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. യുണൈറ്റഡ് ആദ്യ പാദത്തിൽ 3-0നും വിജയിച്ചിരുന്നു. അഗ്രിഗേറ്റിൽ 7-1ന്റെ ജയം. ടോട്ടനം ആകും യുണൈറ്റഡിന്റെ ഫൈനലിലെ എതിരാളികൾ.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല തുടക്കം ആയിരുന്നില്ല ഓൾഡ്ട്രാഫോർഡിൽ ലഭിച്ചത്. ആദ്യ പകുതിയിൽ 31ആം മിനുറ്റിൽ ജോരെഗിസർ നേടിയ തകർപ്പൻ ഗോൾ അത്ലറ്റിക് ക്ലബിന് ലീഡ് നൽകി. ഇത് യുണൈറ്റഡിന് മേൽ സമ്മർദ്ദം ഉയർത്തി.
രണ്ടാം പകുതിയിൽ മേസൺ മൗണ്ട്, അമദ് ദിയാലോ, ലൂക് ഷോ എന്നിവർ കളത്തിൽ എത്തിയതോടെ യുണൈറ്റഡ് താളം കണ്ടെത്തി. 72ആം മിനുറ്റിൽ യോറോയുടെ പാസ് സ്വീകരിച്ച് മനോഹരമായ ടേണും പിന്നാലെ അതിനേക്കാൾ കിടിലൻ ഒരു സ്ട്രൈക്കുമായി മൗണ്ട് യുണൈറ്റഡിന് സമനില നൽകി.
അധികം വൈകാതെ ബ്രൂണോ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ കസെമിറോ യുണൈറ്റഡിന് വിജയവും സമ്മാനിച്ചു. 86ആം മിനുറ്റിൽ അമദിന്റെ പാസിൽ നുന്ന് ഹൊയ്ലുണ്ടിന്റെ ഗോൾ കൂടെ വന്നു. അവസാനം സെന്റർ ലൈനിനടുത്ത് നിന്ന് ഒരു മൗണ്ടിന്റെ ഗോൾ കൂടെ വന്നതോടെ ജയം പൂർത്തിയായി.