സൗദി ക്ലബ്ബായ അൽ-ഹിലാലിന് വലിയ ഓഫർ ഉണ്ടെങ്കിലും ബ്രൂണോ ഫെർണാണ്ടസ് തൻ്റെ പദ്ധതികളുടെ കേന്ദ്രബിന്ദുവാണെന്നും ക്ലബിൽ തുടരുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം ഉറപ്പിച്ചു പറഞ്ഞു. 2027 വരെ കരാറുള്ള പോർച്ചുഗീസ് പ്ലേമേക്കർക്ക് വലിയ പ്രതിഫലം ഹിലാൽ വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.

“ഞങ്ങളുടെ ആശയം മാറിയിട്ടില്ല. മികച്ച കളിക്കാരെ നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് – ബ്രൂണോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്നത് വ്യക്തമാണ്. ബ്രൂണോ ഇവിടെത്തന്നെ വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” അമോറിം പറഞ്ഞു.
ഈ സീസണിൽ മികച്ച ഫോമിലാണ് ഫെർണാണ്ടസ്, 19 ഗോളുകളും 18 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും സ്വാധീനത്തെയും അമോറിം പ്രശംസിച്ചു:
“അദ്ദേഹത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ എളുപ്പമാണ് – അത് വെറും കണക്കുകൾ കൊണ്ടല്ല, അദ്ദേഹം കളിക്കുന്ന രീതിയും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാധാന്യവും കൊണ്ടാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു
“ബ്രൂണോയെപ്പോലൊരു കളിക്കാരനെ പല ക്ലബ്ബുകൾക്കും വേണമെന്നത് സ്വാഭാവികമാണ്. അവൻ ഒരു നേതാവാണ്, അവൻ ക്യാപ്റ്റനാണ്, അതിനാൽ അവൻ വളരെ പ്രധാനപ്പെട്ടവനാണ്. അവൻ ഒരു മികച്ച കളിക്കാരനാണ്, ഞങ്ങൾക്ക് മികച്ച കളിക്കാർ ആവശ്യമാണ്.”അമോറിം തയ്യാറല്ല.