ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 15 ദേശീയ ടീമിൽ. യുവതാരത്തിന് ആദ്യ വിളിയെത്തി. വരാനിരിക്കുന്ന വ്ലാട്‌കോ മാർക്കോവിച്ച് ഇന്റർനാഷണൽ ടൂർണമെന്റിൽ താരം രാജ്യത്തെ പ്രതിനിധീകരിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗൽ ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് ടീമുകളുമായി ഏറ്റുമുട്ടും.

14 വയസ്സുള്ള ഈ മുന്നേറ്റനിര താരം നിലവിൽ സൗദി അറേബ്യയിലെ അൽ നസർ അണ്ടർ 15 ടീമിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ വർഷം അൽ നസർ യൂത്ത് ടീമിനായി 27 മത്സരങ്ങളിൽ നിന്ന് അവിശ്വസനീയമായ 57 ഗോളുകൾ നേടിയിരുന്നു. ഇപ്പോഴും തകർപ്പൻ ഫോമിലാണ് താരം.
അന്താരാഷ്ട്ര തലത്തിൽ ഇതിഹാസ താരമായ പിതാവിൻ്റെ പാത പിന്തുടരാൻ ഒരുങ്ങുന്ന താരത്തിൻ്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലാണിത്.