ഇറ്റാനഗറിൽ മെയ് 9 മുതൽ 18 വരെ നടക്കുന്ന സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ മുഖ്യ പരിശീലകൻ ബിബിയാനോ ഫെർണാണ്ടസ് പ്രഖ്യാപിച്ചു. 50-ൽ അധികം കളിക്കാരെ ഉൾപ്പെടുത്തി ബംഗളൂരുവിൽ നടത്തിയ ആദ്യ പരിശീലന ക്യാമ്പിന് ശേഷം ടീം ഏപ്രിൽ 30 മുതൽ ഇറ്റാനഗറിൽ പരിശീലനം നടത്തുകയായിരുന്നു.
നേരത്തെ ഇന്ത്യയെ മൂന്ന് സാഫ് യൂത്ത് കിരീടങ്ങളിലേക്ക് നയിച്ചിട്ടുള്ള കോച്ചാണ് ബിബിയാനോ. ഗ്രൂപ്പ് ബിയിൽ നേപ്പാളിനും ശ്രീലങ്കയ്ക്കുമൊപ്പമാണ് ഇന്ത്യ. മെയ് 9 ന് ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ രാത്രി 7:30 ന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എല്ലാ മത്സരങ്ങളും സ്പോർട്‌സ്‌വർക്ക്സ് യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.