ധർമ്മശാലയിൽ പഞ്ചാബ് കിംഗ്സിനെതിരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മത്സരത്തിൽ ദിഗ്വേഷ് റാത്തി വിക്കറ്റുകൾ നേടിയതിനൊപ്പം വിവാദപരമായ ‘നോട്ട്ബുക്ക്’ ആഘോഷം പുനരാവിഷ്കരിച്ച് വീണ്ടും വാർത്തകളിൽ നിറഞ്ഞു.

എൽഎസ്ജിയുടെ ബൗളിംഗ് നിരയിലെ ഏക സ്പിന്നറായി കളിച്ച ദിഗ്വേഷിന് 4-0-46-2 എന്ന മോശം കണക്കുകളുള്ള ഒരു ദിവസമായിരുന്നു. എന്നിരുന്നാലും, ഫോമിലുള്ള ശ്രേയസ് അയ്യരെ 13-ാം ഓവറിലും അപകടകാരിയായ പ്രഭ്സിമ്രാൻ സിംഗിനെ 19-ാം ഓവറിലും
ഓരോ വിക്കറ്റ് നേടിയ ശേഷവും റതി തൻ്റെ ഐക്കണിക് ‘നോട്ട്ബുക്ക്’ ആംഗ്യം ഉപയോഗിച്ച് വക്കറ്റ് ആഘോഷിച്ചു. ഈ ആഘോഷം സീസണിന്റെ തുടക്കത്തിൽ ദിഗ്വേഷിന് രണ്ട് തവണ പിഴ ലഭിക്കാൻ കാരണമായിരുന്നു. മുൻപ് മുന്നറിയിപ്പ് ലഭിച്ചതിന് ശേഷം ആഘോഷത്തിൽ മാറ്റം വരുത്തിയെങ്കിലും, ഈ നിർണായക മത്സരത്തിൽ റാത്തി തൻ്റെ പഴയ ശൈലിയിലേക്ക് വീണ്ടും മടങ്ങി. വീണ്ടും ഈ സെലിബ്രേഷൻ നടത്തിയത് അച്ചടക്ക നടപടികൾക്കോ സസ്പെൻഷനോ കാരണമായേക്കാം എന്നാണ് റിപ്പോർട്ടുകൾ.