സൗദി അറേബ്യൻ ക്ലബായ അൽ-അഹ്ലി ഇന്ന് നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2025 ഫൈനലിൽ ജാപ്പാൻ ക്ലബ്ബായ കവാസാക്കി ഫ്രോണ്ടേലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കിരീടം നേടി. സെമി ഫൈനലിൽ അൽ ഹിലാലിനെ തോൽപ്പിച്ച സൗദി വമ്പന്മാർ, ജാപ്പനീസ് ക്ലബിനെയും ഈ മികവ് തുടർന്നു.

ഗാലെനോയുടെ മികച്ച ഗോളിലൂടെ 35-ാം മിനിറ്റിൽ അൽ-അഹ്ലി ലീഡ് നേടി. ഏഴ് മിനിറ്റിന് ശേഷം ഫ്രാങ്ക് കെസ്സി രണ്ടാം ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ അവർ വിജയം ഉറപ്പിച്ചു. മത്സരം തുടങ്ങിയത് മുതൽ അവസാനം വരെ അൽ-അഹ്ലി മത്സരത്തിന്റെ താളം നിയന്ത്രിച്ചു. അവർ 17-ൽ അധികം ഷോട്ടുകൾ ഉതിർത്തതിൽ ഏഴെണ്ണം ലക്ഷ്യസ്ഥാനത്ത് പതിച്ചപ്പോൾ, കവാസാക്കിക്ക് 90 മിനിറ്റിലും ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും നേടാനായില്ല.