ജൂലെൻ ലോപെറ്റെഗി ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായി. സ്പാനിഷ് പരിശീലകനായ ലൂയിസ് ഗാർഷ്യക്ക് പകരമാണ് ലോപെറ്റെഗി എത്തുന്നത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. ജൂൺ 5 ന് ഇറാനെതിരായ ഖത്തറിൻ്റെ ഹോം മത്സരത്തിലാകും ലോപെറ്റെഗി പരിശീലകനായി അരങ്ങേറ്റം കുറിക്കുക.

ഈ വർഷം ആദ്യം വെറും 22 മത്സരങ്ങൾക്ക് ശേഷം വെസ്റ്റ് ഹാം യുണൈറ്റഡ് പുറത്താക്കിയ 58 കാരനായ ലോപെറ്റെഗി 2027 വരെ ഖത്തറുമായി കരാർ ഒപ്പുവച്ചു. സ്പെയിൻ, റയൽ മാഡ്രിഡ് ടീമുകളുടെ മുൻ പരിശീലകനായിരുന്ന ലോപെറ്റെഗി 2026 ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടാൻ ലക്ഷ്യമിടുന്ന ടീമിന് വലിയ അന്താരാഷ്ട്ര പരിചയം നൽകും.