ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വീണ്ടും ശ്രേയസ് അയ്യർ!! പഞ്ചാബ് ചെന്നൈയെ തോൽപ്പിച്ചു

Newsroom

Picsart 25 04 30 23 08 06 715
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പർ കിംഗ്സിന് വീണ്ടും പരാജയം. അവർ ഉയർത്തിയ 191 എന്ന ലക്ഷ്യം പഞ്ചാബ് കിങ്സ് അനായാസം 20ആം ഓവറിലേക്ക് 5 വിക്കറ്റ് നഷ്ടത്തിൽ ചെയ്സ് ചെയ്തു. പ്രബ്സിമ്രന്റെയും ശ്രേയസിന്റെയും ഇന്നിംഗ്സുകൾ ആണ് പഞ്ചാബിന് ജയം നൽകിയത്.

1000161578

ഓപ്പണർ പ്രബ്സിമ്രൻ 36 പന്തിൽ 54 റൺസ് എടുത്തു. 3 സിക്സും 5 ഫോറും താരം അടിച്ചു. പ്രിയാൻഷ് ആര്യ 23 റൺസും എടുത്തു. ശ്രേയസിന്റെ ഇന്നിംഗ്സ് ആണ് പഞ്ചാബിനെ സമ്മർദ്ദത്തിൽ നിന്ന് അകറ്റിയത്. ശ്രേയസ് 41 പന്തിൽ നിന്ന് 72 റൺസ് അടിച്ചു. 4 സിക്സും 5 ഫോറും ക്യാപ്റ്റൻ അടിച്ചു.

ശശാങ്ക് 12 പന്തിൽ 23 അടിച്ച് ചെയ്സ് വേഗത്തിൽ ആക്കി. അവസാനം വിക്കറ്റുകൾ നഷ്ടമായെങ്കിൽ വിജയത്തിൽ എത്താൻ പഞ്ചാബിനായി.


ആദ്യ ഇന്നിങ്സിൽ സാം കറൻ്റെ വെറും 47 പന്തിൽ നിന്നുള്ള 88 റൺസിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ പഞ്ചാബ് കിംഗ്‌സിനെതിരെ 19.2 ഓവറിൽ 190 റൺസ് എന്ന സ്കോർ നേടാൻ സഹായിച്ചു. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും 9 ഫോറുകളും 4 സിക്സറുകളും സഹിതം കറൻ സമ്മർദ്ദത്തിന് കീഴിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.

Picsart 25 04 30 21 08 40 777


പഞ്ചാബ് കിംഗ്‌സിനായി യുസ്‌വേന്ദ്ര ചാഹലാണ് മികച്ച ബൗളറായത, 4 ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയെ 200 എടുക്കുന്നതിൽ ചാഹൽ തടഞ്ഞു. അവസാന ഓവറിൽ ചാഹൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ 4 വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസനും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.


ഷെയ്ഖ് റഷീദിനെയും ആയുഷ് മത്രെയെയും തുടക്കത്തിൽ നഷ്ടപ്പെട്ട സിഎസ്‌കെക്ക് മോശം തുടക്കമായിരുന്നു. ജഡേജയും ബ്രെവിസും ചേർന്ന് ഇന്നിംഗ്സ് പുനർനിർമ്മിക്കാൻ ശ്രമിച്ചെങ്കിലും കറൻ്റെ ആക്രമണമാണ് സിഎസ്‌കെയെ രക്ഷിച്ചത്. അവസാന ഓവറുകളിൽ 18 റൺസിനിടെ അഞ്ച് വിക്കറ്റുകൾ സി എസ് കെക്ക് നഷ്ടമായി.