സാം കറൻ്റെ വെറും 47 പന്തിൽ നിന്നുള്ള 88 റൺസിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സ് ചെന്നൈ സൂപ്പർ കിംഗ്‌സിന് പഞ്ചാബ് കിംഗ്‌സിനെതിരെ 19.2 ഓവറിൽ 190 റൺസ് എന്ന സ്കോർ നേടാൻ സഹായിച്ചു. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും 9 ഫോറുകളും 4 സിക്സറുകളും സഹിതം കറൻ സമ്മർദ്ദത്തിന് കീഴിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.

പഞ്ചാബ് കിംഗ്‌സിനായി യുസ്‌വേന്ദ്ര ചാഹലാണ് മികച്ച ബൗളറായത, 4 ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയെ 200 എടുക്കുന്നതിൽ ചാഹൽ തടഞ്ഞു. അവസാന ഓവറിൽ ചാഹൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ 4 വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസനും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
ഷെയ്ഖ് റഷീദിനെയും ആയുഷ് മത്രെയെയും തുടക്കത്തിൽ നഷ്ടപ്പെട്ട സിഎസ്‌കെക്ക് മോശം തുടക്കമായിരുന്നു. ജഡേജയും ബ്രെവിസും ചേർന്ന് ഇന്നിംഗ്സ് പുനർനിർമ്മിക്കാൻ ശ്രമിച്ചെങ്കിലും കറൻ്റെ ആക്രമണമാണ് സിഎസ്‌കെയെ രക്ഷിച്ചത്. അവസാന ഓവറുകളിൽ 18 റൺസിനിടെ അഞ്ച് വിക്കറ്റുകൾ സി എസ് കെക്ക് നഷ്ടമായി.