കേരള ബ്ലാസ്റ്റേഴ്സ് താരം ഹോർമിപാമിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമം

Newsroom

Picsart 25 04 30 10 42 51 731
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം ഹോർമിപാമിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നു. അടുത്ത സീസണിൽ ഹോർമിയെ ടീമിലെത്തിക്കാൻ ആണ് ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ 2027 വരെയുള്ള കരാര്‍ ഹോർമിക്ക് ഉണ്ട്‌. താരത്തെ ബ്ലാസ്റ്റേഴ്സ് എളുപ്പത്തിൽ വിട്ടുകൊടുക്കാൻ സാധ്യതയില്ല.

ഹോർമി 24 03 19 15 55 52 453

അവസാന 5 വർഷമായി ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. 24കാരനായ താരം കേരള ബ്ലാസ്റ്റേഴ്സിനായി ഇതിനകം 60ൽ അധികം മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഈ സീസണിൽ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

മണിപ്പൂര്‍ സോംഡാല്‍ സ്വദേശിയാണ്, 2019-20 സീസണില്‍ ഇന്ത്യന്‍ ആരോസിന്റെ പ്രധാന താരമായിരുന്നു. പഞ്ചാബ് എഫ് സിക്കായും കളിച്ചിട്ടുണ്ട്. 2017ല്‍ ഇംഫാലിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ ചേര്‍ന്നാണ് യുവ പ്രതിരോധക്കാരന്റെ കരിയര്‍ തുടക്കമിട്ടത്. 2018ല്‍ പഞ്ചാബ് എഫ്‌സിയുടെ അണ്ടര്‍-18 ടീമിന്റെ ഭാഗമായിരിക്കെ, ഇന്ത്യന്‍ അണ്ടര്‍ 18 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018-19 സീസണില്‍ മിനര്‍വ പഞ്ചാബിന് അവരുടെ ആദ്യ ഹീറോ എലൈറ്റ് അണ്ടര്‍-18 ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ഈ സെന്റര്‍ ബാക്ക് താരം നിര്‍ണായക പങ്കുവഹിച്ചരുന്നു. 2019ല്‍ നേപ്പാളില്‍ നടന്ന സാഫ് അണ്ടര്‍-18 ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹോര്‍മിപാം അംഗമായിരുന്നു.