ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിന്ന് ഒരു പടി മാത്രം അകലെയാണ്. ഇന്ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ അവർ ജപ്പാന്റെ കവാസാക്കി ഫ്രോണ്ടേലിനെ നേരിടാൻ ഒരുങ്ങുകയാണ്. പോർച്ചുഗീസ് ഇതിഹാസത്തിന് തന്റെ കരിയറിൽ ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ്ബ് കിരീടം കൂടി ചേർക്കാൻ ലഭിക്കുന്ന സുവർണ്ണാവസരമാണിത്.

റൊണാൾഡോയുടെ മികവിൽ മുന്നേറുന്ന അൽ-നാസർ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ ടോപ് സ്കോറർ അദ്ദേഹമാണ്. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം.
അൽ ഹിലാലിനെ തോൽപ്പിച്ച് ഫനലിൽ എത്തിയ അൽ-അഹ്‌ലി ആകും ഇന്നത്തെ വിജയികളെ കാത്തിരിക്കുന്നത്.