ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് ചരിത്രപരമായ ദിനമാകാൻ സാധ്യത. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരത്തിൽ ടോട്ടൻഹാമിനെതിരെ ഒരു പോയിന്റ് നേടിയാൽ പോലും ലിവർപൂളിന് ഈ സീസണിലെ കിരീടം സ്വന്തമാക്കാനാകും. നിലവിൽ 79 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂളിന് അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമാണ് കിരീടത്തിലേക്ക് എത്താൻ ആവശ്യമുള്ളത്.

യൂർഗൻ ക്ലോപ്പിന് ശേഷം ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്ത സ്ലോട്ടിന് കീഴിൽ ലിവർപൂൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിന് 67 പോയിന്റ് മാത്രമേയുള്ളൂ എന്നതിനാൽ ലിവർപൂളിന്റെ കിരീടം ഉറപ്പാണ്.
ഇന്ന് ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയാൽ അത് ലിവർപൂളിന്റെ ഇരുപതാം ലീഗ് കിരീടമാകും. ഈ നേട്ടത്തോടെ, ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡിനൊപ്പമെത്താനും ലിവർപൂളിന് സാധിക്കും.