തീയതി: 2025 ഏപ്രിൽ 26, ശനി
സമയം: രാത്രി 10:00 (പ്രാദേശിക സമയം), (ഇന്ത്യൻ സമയം ഏപ്രിൽ 27ന് പുലർച്ചെ 1:30)
വേദി: എസ്റ്റാഡിയോ ഒളിമ്പികോ ഡി ലാ Cartuja, സെവില്ലെ
സ്പാനിഷ് ഫുട്ബോളിലെ അതികായരായ ബാഴ്സലോണയും റയൽ മാഡ്രിഡും മറ്റൊരു ആവേശകരമായ എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇന്ന് ഇറങ്ങുന്നു. ഇത്തവണ കോപ്പ ഡെൽ റേ കിരീടമാണ് ലക്ഷ്യം. സൂപ്പർകോപ്പ ഫൈനലിൽ 5-2ന്റെ തകർപ്പൻ ജയം ഉൾപ്പെടെ അവസാന രണ്ട് മത്സരങ്ങളിലും ബാഴ്സലോണ ആധിപത്യം സ്ഥാപിച്ചതിനാൽ, റയൽ മാഡ്രിഡിന് ഇത് പക വീട്ടാനുള്ള അവസരമാകും. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ ഒരു കിരീടം നേടാനുള്ള വലിയ അവസരമാണിത്. അവർ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ലാലിഗയിൽ ബാഴ്സലോണയെക്കാൾ നാല് പോയിന്റ് പിന്നിലായിരിക്കുകയുമാണ്. ഹാൻസി ഫ്ലിക്കിന്റെ കീഴിലുള്ള ബാഴ്സലോണ ഡൊമസ്റ്റിക് ഡബിൾ പ്രതീക്ഷയിലാണ് ഇന്ന് ഇറങ്ങുന്നത്.
പരിക്കിൽ നിന്ന് കിലിയൻ എംബാപ്പെയും ഫെർലാൻഡ് മെൻഡിയും തിരിച്ചെത്തി ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയുണ്ട്.
പേശിവേദനയെ തുടർന്ന് എഡ്വേർഡോ കാമവിംഗ ഈ സീസണിൽ കളിക്കില്ല.
ഇന്ത്യയിൽ ഫാൻകോഡ് ആപ്പിൽ മത്സരം കാണാൻ ആകും.