കലിംഗ സൂപ്പർ കപ്പ് റൗണ്ട് ഓഫ് 16ൽ മിന്നുന്ന പ്രകടനവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. ഇന്ന് അവർ എതിരില്ലാത്ത ആറ് ഗോളുകൾക്ക് മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനെ തകർത്ത് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മൊറോക്കൻ സ്ട്രൈക്കർ അലാവുദ്ദീൻ അജറായ് ആണ് കളിയിലെ താരം. തകർപ്പൻ ഹാട്രിക്കും ഒരു അസിസ്റ്റുമായി അജറായ് ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

മത്സരം തുടങ്ങിയപ്പോൾ തന്നെ നോർത്ത് ഈസ്റ്റ് ആക്രമിച്ചു കളിച്ചു. മൂന്നാം മിനിറ്റിൽ ജിതിൻ എംഎസ് ഒരു മികച്ച വോളിയിലൂടെ ഗോൾ നേടി. പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ഈ ഗോൾ. തുടർന്ന് 18, 57, 90+2 മിനിറ്റുകളിൽ അജറായ് ഗോൾ നേടി ഹാട്രിക്ക് പൂർത്തിയാക്കി. ഇതിൽ അവസാന ഗോൾ ഒരു പെനാൽറ്റി കിക്ക് ആയിരുന്നു. സ്പാനിഷ് താരങ്ങളായ നെസ്റ്റർ അൽബിയാച്ച് (42’), ഗില്ലെർമോ ഫെർണാണ്ടസ് ഹൈറോ (66’) എന്നിവരും നോർത്ത് ഈസ്റ്റിനായി ഗോൾ കണ്ടെത്തി.
വരാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ – ഏപ്രിൽ 26, 2025:
കേരള ബ്ലാസ്റ്റേഴ്സ് vs മോഹൻ ബഗാൻ എസ്ജി – വൈകുന്നേരം 4:30 IST
എഫ്‌സി ഗോവ vs പഞ്ചാബ് എഫ്‌സി – രാത്രി 8:00 IST
തത്സമയം ജിയോ സിനിമയിലും സ്റ്റാർ സ്പോർട്സ് 3യിലും കാണാം.