റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. പ്രധാന മധ്യനിര താരമായ എഡ്വേർഡോ കാമവിംഗയ്ക്ക് ഗുരുതരമായ ഗ്രോയിൻ പരിക്ക് മൂലം ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ബുധനാഴ്ച ഗെറ്റാഫെയ്ക്കെതിരായ മത്സരത്തിൽ 1-0 ന് വിജയിച്ചതിന് പിന്നാലെയാണ് 22 കാരനായ ഫ്രഞ്ച് ഇന്റർനാഷണലിന് പരിക്കേറ്റത്.
ക്ലബ്ബിന്റെ മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച്, കാമവിംഗയുടെ ഇടത് adductor tendon ആണ് പരിക്കേറ്റത്.

സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അദ്ദേഹത്തിന് മൂന്ന് മാസം വരെ വിശ്രമം ആവശ്യമായി വരും എന്നാണ്. ഇത് ശനിയാഴ്ച നടക്കുന്ന ബാഴ്സലോണക്കെതിരായ കോപ്പ ഡെൽ റേ ഫൈനൽ, ഈ സീസണിലെ ശേഷിക്കുന്ന അഞ്ച് ലീഗ് മത്സരങ്ങൾ എന്നിവ നഷ്ടമാകാൻ ഇടയാക്കും.
കൂടാതെ യുഎസിൽ നടക്കാനിരിക്കുന്ന ക്ലബ്ബ് ലോകകപ്പിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും സംശയത്തിലാണ്.